ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിലാണ് കാരോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാരോട് റവന്യൂ വില്ലേജിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് കാരോട് . 15.67 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കാരോട് ഗ്രാമപഞ്ചായത്തില്‍ 19 വാര്‍ഡുകള്‍ ഉണ്ട് . പഞ്ചായത്തിന്‍റെ അതിരുകള്‍ വടക്ക:് ചെങ്കല്‍ ഗ്രാമപഞ്ചായത്തും തെക്ക്: തമിഴ്നാട് പൊഴിയൂര്‍ കടലോരവും, കിഴക്ക്: പാറശ്ശാല ഗ്രാമപഞ്ചായത്ത്, തമിഴ്നാട് സംസ്ഥാനവും,  പടിഞ്ഞാറ:് കുളത്തൂര്‍ ഗ്രാമപഞ്ചായത്തുമാണ്.കാര്‍ഷിക മേഖലയെ ആശ്രയിച്ചുവരുന്ന വലിയൊരു ജന വിഭാഗം കാരോട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നിലനിലക്കുന്നു. തെങ്ങ്, കുരുമുളക്, വാഴ നെല്‍കൃഷി, തുടങ്ങിയ പ്രധാന വിളകളാണ്. മത്സ്യബന്ധന മേഖലയോ, കുന്നിന്‍ പ്രദേശങ്ങളോ ഇല്ലാത്ത ഈ കൊച്ചു ഗ്രാമപഞ്ചായത്ത് കുളത്തൂര്‍ പഞ്ചായത്തിന്‍റെ ചരിത്രവുമായി കൂടിക്കുഴഞ്ഞാണ് അടുത്തകാലം വരെ കാരോട്, കുളത്തൂര്‍ വില്ലേജിന്‍റെ ഭാഗമായിരുന്നു, കുളത്തൂരിലെ ചരിത്രപ്രസിദ്ധമായ കാന്തള്ളൂര്‍ശാല വിദ്യാപീഠം ഇന്ന് കാരോട് പഞ്ചായത്തിലാണ്, കാന്തള്ളൂര്‍ശാല സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് ഇന്ന് അവഗണിക്കപ്പെട്ട നിലയില്‍ ഒരു ക്ഷേത്രം മാത്രം സ്ഥിതിചെയ്യുന്നു. കേരള സംസ്ഥാനത്തിന്‍റെ തെക്കെ അറ്റത്തായി തമിഴ്നാടിനോട് അതിര്‍ത്തി പങ്കുവയ്ക്കുന്ന പഞ്ചായത്താണ്  കാരോട്.     അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്നതും എന്നാല്‍ കടല്‍ത്തീരമില്ലാത്തതുമായ പഞ്ചായത്ത്. കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം. നിര്‍മ്മാണമേഖലയിലും നാനാജാതി വിഭാഗങ്ങളിലുമായി തിങ്ങിപ്പാര്‍ക്കുന്നു.   സര്‍ക്കാര്‍ സര്‍ക്കാതിര സ്ഥാപനങ്ങളിലും ജോലിചെയ്ത് കുടുംബം പുലര്‍ത്തുന്ന ജനത ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നവരാണ്. ഗ്രാമപഞ്ചായത്ത് സമസ്തമേഖലകളിലും വികസനോന്മുഖമായ പാത സ്വീകരിയ്ക്കുകയും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ നീതിയിലധിഷ്ഠികമായൂള്ള സാമ്പത്തികവികസനം ഫലവത്തായി നടത്തി മുന്നേറുകയും ചെയ്യുന്നു.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിലാണ് കാരോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാരോട് റവന്യൂ വില്ലേജിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് കാരോട് . 15.67 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കാരോട് ഗ്രാമപഞ്ചായത്തില്‍ 19 വാര്‍ഡുകള്‍ ഉണ്ട് . പഞ്ചായത്തിന്‍റെ അതിരുകള്‍ വടക്ക:് ചെങ്കല്‍ ഗ്രാമപഞ്ചായത്തും തെക്ക്: തമിഴ്നാട് പൊഴിയൂര്‍ കടലോരവും, കിഴക്ക്: പാറശ്ശാല ഗ്രാമപഞ്ചായത്ത്, തമിഴ്നാട് സംസ്ഥാനവും,  പടിഞ്ഞാറ:് കുളത്തൂര്‍ ഗ്രാമപഞ്ചായത്തുമാണ്.കാര്‍ഷിക മേഖലയെ ആശ്രയിച്ചുവരുന്ന വലിയൊരു ജന വിഭാഗം കാരോട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നിലനിലക്കുന്നു. തെങ്ങ്, കുരുമുളക്, വാഴ നെല്‍കൃഷി, തുടങ്ങിയ പ്രധാന വിളകളാണ്. മത്സ്യബന്ധന മേഖലയോ, കുന്നിന്‍ പ്രദേശങ്ങളോ ഇല്ലാത്ത ഈ കൊച്ചു ഗ്രാമപഞ്ചായത്ത് കുളത്തൂര്‍ പഞ്ചായത്തിന്‍റെ ചരിത്രവുമായി കൂടിക്കുഴഞ്ഞാണ് അടുത്തകാലം വരെ കാരോട്, കുളത്തൂര്‍ വില്ലേജിന്‍റെ ഭാഗമായിരുന്നു, കുളത്തൂരിലെ ചരിത്രപ്രസിദ്ധമായ കാന്തള്ളൂര്‍ശാല വിദ്യാപീഠം ഇന്ന് കാരോട് പഞ്ചായത്തിലാണ്, കാന്തള്ളൂര്‍ശാല സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് ഇന്ന് അവഗണിക്കപ്പെട്ട നിലയില്‍ ഒരു ക്ഷേത്രം മാത്രം സ്ഥിതിചെയ്യുന്നു. കേരള സംസ്ഥാനത്തിന്‍റെ തെക്കെ അറ്റത്തായി തമിഴ്നാടിനോട് അതിര്‍ത്തി പങ്കുവയ്ക്കുന്ന പഞ്ചായത്താണ്  കാരോട്.     അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്നതും എന്നാല്‍ കടല്‍ത്തീരമില്ലാത്തതുമായ പഞ്ചായത്ത്. കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം. നിര്‍മ്മാണമേഖലയിലും നാനാജാതി വിഭാഗങ്ങളിലുമായി തിങ്ങിപ്പാര്‍ക്കുന്നു.   സര്‍ക്കാര്‍ സര്‍ക്കാതിര സ്ഥാപനങ്ങളിലും ജോലിചെയ്ത് കുടുംബം പുലര്‍ത്തുന്ന ജനത ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നവരാണ്. ഗ്രാമപഞ്ചായത്ത് സമസ്തമേഖലകളിലും വികസനോന്മുഖമായ പാത സ്വീകരിയ്ക്കുകയും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ നീതിയിലധിഷ്ഠികമായൂള്ള സാമ്പത്തികവികസനം ഫലവത്തായി നടത്തി മുന്നേറുകയും ചെയ്യുന്നു.